മക്ക : ലോകത്തെ ഏറ്റവും വലിയ തണല്‍ക്കുട സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ആരംഭിച്ചു. കുട ഉറപ്പിക്കുന്നതിനുള്ള ബേസ്മെന്റ് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. പള്ളിയുടെ വടക്ക് ഭാഗത്തെ മുറ്റത്താണു കുട സ്ഥാപിക്കുന്നത്.
ജര്‍മ്മനിയില്‍ നിന്നാണു ഓട്ടോമാറ്റിക് ഇലക്ട്രോണിക് കുട എത്തിയിട്ടുള്ളത്. ഇത്തരത്തിലുളള ഏഴ് ഭീമന് കുടകള്‍ കൂടെ കടല്‍ മാര്‍ഗ്ഗം ജര്‍മ്മനിയില്‍ നിന്നെത്തും . 45 മീറ്റര്‍ നീളമുള്ള ഒരു കുടയുടെ ഭാരം 16 ടണ്ണാണ് .
എട്ടു വലിയ കുടകള്‍ക്ക് പുറമേ 54 ചെറിയ കുടകളും പള്ളിയുടെ മുറ്റത്തായി സ്ഥാപിക്കും . മദീനയിലെ പ്രവാചകരുടെ പള്ളിക്ക് ചുറ്റും ഇലക്ട്രോണിക് കുടകള്‍ നിലവിലുണ്ട് . തീര്‍ത്ഥാടകര്‍ക്ക് ചൂടില്‍ നിന്നും സംരക്ഷണം നല്കുന്നതിനു പുറമേ കനത്ത മഞ്ഞില്‍ നിന്നും സംരക്ഷണമേകാന്‍ കുടകള്‍ സഹായകരമാകും.
