ഗുരുവായൂര്‍ മേല്‍ശാന്തി

തൃശൂര്‍: ഗുരുവായൂര്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. പട്ടാമ്പി കീഴായൂര്‍ പള്ളിശ്ശേരി മനയ്ക്കല്‍ ഹരീഷ് നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.

2013 ഒക്‌ടോബര്‍ ഒന്നുമുതല്‍ ആറുമാസം ഇദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ ശാസ്തൃശര്‍മന്‍ നമ്പൂതിരിയുടെയും തൃശൂര്‍ പുതുക്കാട് ഭസ്മത്തില്‍ മേയ്ക്കാട്ടുമനയില്‍ ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനാണ് ഹരീഷ് നമ്പൂതിരി.

Leave a Reply

Your email address will not be published. Required fields are marked *