വികെസി ബേപ്പൂരില്‍

കോഴിക്കോട്:  ബേപ്പൂരില്‍ എം മെഹബൂബിനെ മാറ്റി വികെസി മമ്മദ് കോയയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം. എളമരം കരീം മല്‍സരിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതിനെ തുടര്‍ന്ന് പകരം പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം മെഹബൂബിനെയാണ് ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ മണ്ഡലത്തില്‍ നിന്നും എതിര്‍പ്പും ഉയര്‍ന്നു. തുടര്‍ന്ന് മറ്റൊരാളെ നിര്‍ദ്ദേശിക്കാന്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

അതനുസരിച്ച് വ്യാഴാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് വികെസിയുടെ പേര് നിര്‍ദേശിച്ചത്. എളമരം കരീമിന് മുന്‍പ് ബേപ്പൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് വികെസിയാണ്.  നിലവില്‍  കോഴിക്കോട്  കോര്‍പ്പറേഷന്‍ മേയറായ വികെസി മല്‍സരിക്കാന്‍ വിസമ്മതം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാന കമ്മിറ്റി വികെസിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യപിച്ചാല്‍ പകരം മേയര്‍ സ്ഥാനത്തേക്ക് തോട്ടത്തില്‍ രവിന്ദ്രന്റെ പേരിനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *