ഡിവൈഎഫ്‌ഐക്കെതിരെ കോടതിയിലേക്ക്

കോഴിക്കോട്:    വടകരയില്‍ സിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിജഡന്റ് കെ ടി സിന്ധു. ഇപ്പോള്‍ പോലീസ് നടത്തുന്ന  അന്വേഷണത്തില്‍  വിശ്വാസം ഇല്ലാത്തതിനാലാണ് കോടതിയിലേക്ക് നീങ്ങുന്നതെന്നും സിന്ധു പറഞ്ഞു.

പോലീസിന്റെ  ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണെന്നും ഇത്തരമൊരു കെണി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍  നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സിന്ധു പറഞ്ഞു. സ്ത്രീയെസംബന്ധിച്ചിടത്തോളം മാനമാണ് വലുത്. താനായത് കൊണ്ട് പിടിച്ച് നിന്നു. കടുത്ത അപമാനമാണ് പോലീസില്‍  നിന്ന് ഏറ്റത്. ഏത് വഴിക്ക് പോയാലും എത്രപണം ചിലവഴിച്ചാലും നീതിക്കുവേണ്ടി പോരാടുമെന്നും സിന്ധു വ്യക്തമാക്കി.

കഴിഞ്ഞ വെളളിയാഴ്ചയാണ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവളളൂര്‍ മുരളിയെയും  സിന്ധുവിനേയും സാദാചാര പോലീസ് ചമഞ്ഞ് ഒരു സംഘമാളുകള്‍ വടകര സ്വാല്‍കോസ് സഹകരണസംഘം ഓഫീസിനുള്ളില്‍ പൂട്ടിയത്.

കസ്റ്റഡിയിലെടുത്ത ഇവരെ വടകര പോലീസ് മണിക്കൂറുകളോളം പരാതിയോ കേസോ ഒന്നുമില്ലാതെ കസ്റ്റഡിയില്‍ വെച്ചതിനെ ചൊല്ലി സ്‌റ്റേഷന്‍ പരിസരത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥയും ഉണ്ടായിരുന്നു.

ഒടുവില്‍ വൈദ്യപരിശോധന നടത്തി രണ്ടുപേരുടേയും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കാന്‍ പോലീസ് തയ്യാറായതോടെയാണ് പ്രശ്‌നം അവസാനിച്ചത്.  പോലീസിനെതിരെ നിരാഹാര സമരം നടത്തിയ മുരളിയോടുളള വൈരാഗ്യം തീര്‍ക്കാന്‍ പോലീസും ഡിവൈഎഫ്‌ഐയും  ഗൂഢാലോചന നടത്തിയതാണ് ഇത്തരമൊരു സംഭവം ആസൂത്രണംചെയ്തതെന്നാണ് കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്ര

Leave a Reply

Your email address will not be published. Required fields are marked *