പൊലീസ് പലയിടത്തും സി.പി.എം ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്ബരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും സി.പി.എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പൊലീസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂരില്‍ അക്രമപരമ്ബരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണ്. ബി. ജെ.

പി ജില്ലാസെക്രട്ടറിയും മുന്‍ തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ഹരിദാസിന്റെ വീട് ഒരു പ്രകോപനവുമില്ലാതെയാണ് സി. പി. എം ക്രിമിനലുകള്‍ അക്രമിച്ച്‌ നിശ്ശേഷം തകര്‍ത്തത്. ഭാര്യക്കും മകള്‍ക്കും പരിക്കുമുണ്ട്.

രാജ്യസഭാംഗം ശ്രീ. വി. മുരളീധരന്റെ വീടിനുനേരെ ബോംബെറിഞ്ഞു. വന്ദ്യവയോധികനും രോഗിയുമായ കണ്ണൂര്‍ വിഭാഗ് സംഘചാലക് ശ്രീ.

സി. ചന്ദ്രശേഖരന്റെ വീട് പൂര്‍ണ്ണമായും ബോംബെറിഞ്ഞു തകര്‍ത്തു. അദ്ദേഹം പരിക്കുപറ്റി ആശുപത്രിയിലാണ്. അക്രമപരമ്ബര തുടരുകയാണ്.

നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. നിരവധി വീടുകളും പാര്‍ട്ടി ഓഫീസുകളും വീടുകളും തകര്‍ത്തു. പലയിടത്തും എസ്. ഡി.

പി. ഐ പ്രവര്‍ത്തകരും സി. പി. എമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണ്.

അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം. പതിനായിരക്കണക്കിന് ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ ഡി. ജി. പി എല്ലാ പൊലീസ് മേധാവികള്‍ക്കും ഉത്തരവ് നല്‍കിയിരിക്കുകയാണ്.

പോലീസ് പലയിടത്തും സി. പി. എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കി ശബരിമല തകര്‍ക്കുക എന്നതാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്.

ഈ നീക്കം ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *