കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാക്കളരിയായെന്നും ഡിജിപിയുടെ നിര്‍ദ്ദേശം എസ്പിമാര്‍ നടപ്പാക്കാത്തത് കേരളാ ചരിത്രത്തില്‍ ആദ്യമാണെന്നും ഡിജിപിയെ അനുസരിക്കാത്ത എസ്പിമാരെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സംഘപരിവാര്‍ അക്രമം പൊലിസ് നോക്കി നില്‍ക്കുകയാണെന്നും കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുവെന്നും ഇതില്‍ യുഡിഎഫ് പ്രതിഷേധിക്കുന്നുവെന്നും പാര്‍ട്ടി സെകട്ടറിയുടെ നിര്‍ദ്ദേശമാന്ന് എസ്പിമാര്‍ നടപ്പാക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *