ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വ്വീസായ എയര്‍ ഇന്ത്യ കടുത്ത സാമ്ബത്തിക ഞെരുക്കത്തില്‍. എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കാതായിട്ട് രണ്ട് മാസം പിന്നിടുന്നുവെന്ന് റിപ്പോര്‍ട്ട്. 20,000 ത്തില്‍ അധികം വരുന്ന ജീവനക്കാരാണ് രണ്ട് മാസമായി ശമ്ബളം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഓരോ മാസവും അവസാന ദിനത്തിലാണ് കമ്ബനി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാറുള്ളത്. എന്നാല്‍ ജനുവരിയില്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഡിസംബര്‍ മാസത്തിലെ ശമ്ബളം ലഭിച്ചിട്ടില്ല. സാമ്ബത്തിക ഞെരുക്കമാണ് ശമ്ബളം മുടങ്ങുന്നതിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ശമ്ബളം വിതരണം ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവിനെ ഉദ്ദരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്. 2018 സാമ്ബത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ സാമ്ബത്തിക നഷ്ടം 5,337 കോടി രൂപയായിരുന്നു.
