മലപ്പുറം: ജില്ല വികസന നേട്ടങ്ങളുടെ നെറുകയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യു.ഡി.എഫ് സമ്പൂര്‍ണ വിജയം നേടും. ടൗണ്‍ഹാളില്‍ നടന്ന യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന നേട്ടങ്ങളുടെ നെറുകയിലാണ് മലപ്പുറം. ഇതിന് യു.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തിയ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തിന് എതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഇന്ധനവിലയും തീരുവയും വര്‍ധിപ്പിച്ച് കോര്‍പറേറ്റുകള്‍ക്ക് സ്തുതിപാടുന്നു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ, വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കാനുള്ള അവസരംകൂടിയാണ് ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഭാഗീയത വളര്‍ത്തി അധികാരത്തിന്റെ മുഷ്ടികാണിക്കുന്ന കേന്ദ്രസര്‍ക്കാറിന് ബീഹാര്‍ മോഡല്‍ തിരിച്ചടി നല്‍കാന്‍ കേരളീയര്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നതില്‍ സംശയമില്ല.
യു.ഡി.എഫ് സര്‍ക്കാറിന് അല്‍പായുസ്സ് മാത്രമാണുള്ളതെന്ന് പുച്ഛിച്ചവര്‍ക്ക് വികസനംകൊണ്ട് മറുപടി പറയാന്‍ അഞ്ച് വര്‍ഷംകൊണ്ട് സാധിച്ചെന്നത് ആത്മവിശ്വാസവും ആത്മാഭിമാനവും പകരുന്ന കാര്യമാണ്. ഭരണ സ്ഥിരതയാണ് സര്‍ക്കാറിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. വികസന രംഗത്ത് അത്ഭുതകരമായ നേട്ടമാണുണ്ടാക്കിയത്. വിഴിഞ്ഞം, കൊച്ചി മെട്രോ, സ്മാര്‍ട് സിറ്റി ഉള്‍പ്പടെ നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. 245 അഴ്ച അധികാരത്തിലിരുന്ന സര്‍ക്കാര്‍ 245 പാലങ്ങളാണ് പണിതത്. കേരളത്തിന്റെ മുക്കിലും മൂലയിലും വികസനമെത്തിക്കാനായി. കഠിനാധ്വാനമാണു സര്‍ക്കാറിന്റെ നേട്ടങ്ങളുടെ പിന്നിലുള്ള രഹസ്യം.
ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഐടി വകുപ്പ് ഈ നേട്ടം കൈവരിച്ചത്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഐ.ടി രംഗത്തുണ്ടായത്. അടിസ്ഥാന വിവരസാങ്കേതിക രംഗത്തെ ഈ കുതിപ്പിനൊപ്പം അര്‍ഹരായവരിലേക്ക് സഹായമെത്തിക്കുന്നതിനുള്ള കരുതല്‍ സര്‍ക്കാറിനെ ഏറെ ജനപ്രിയമാക്കി. വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ആത്മാര്‍ത്ഥതയോടെ നടപ്പാക്കാനായി.സുധാര്യതയും ചര്‍ച്ചകള്‍ക്കുള്ള സന്മനസ്സുമാണ് സര്‍ക്കാറിനെ വിജയത്തിന്റെ രഹസ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ ഐ.ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
കണ്‍വന്‍ഷനില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി മോഹനകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വിനര്‍ അഡ്വ കെഎന്‍എ ഖാദര്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഇടി മുഹമ്മദ് ബഷീര്‍ എംപി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, അബ്ദുസമദ് സമദാനി. പിവി അബ്ദുല്‍ വഹാബ്എംപി, മന്ത്രിമാരായ എപി അനില്‍കുമാര്‍, പികെ അബ്ദുറബ്ബ്, മഞ്ഞളാം കുഴി അലി. ജോണി പുല്ലന്താണി, വിനോയ് പാട്ടത്തില്‍, കൃഷ്ണന്‍ കോട്ടുമല. മുഹമ്മദലി. വി കുഞ്ഞാലി. സബാഹ് പുല്‍പ്പറ്റ. അഗസ്റ്റിന്‍ ഇല്ലിക്കല്‍, കെ കുട്ടി അഹമ്മദ് കുട്ടി, അഡ്വ പിഎംഎ സലാം. സി ഹരിദാസ്. പി അബ്ദുല്‍ ഹമീദ്. ഇ മുഹമ്മദ് കുഞ്ഞി. ടിഎ അഹമ്മദ് കബീര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി. കെ മുഹമ്മദുണ്ണിഹാജി, പികെ ബഷീര്‍, സി മമ്മുട്ടി, അഡ്വ എം ഉമര്‍, പി ഉബൈദുല്ല, ടിവി ഇബ്രാഹിം. കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍, വിവി പ്രകാശ്. വിഎ കരീം. പിടി അജയ് മോഹനന്‍, കുറുക്കോളി മൊയ്തീന്‍, സിപി ബാവഹാജി. അഡ്വ എം റഹ്മത്തുല്ല. കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഷ്‌റഫ് കോക്കൂര്‍, എംകെ ബാവ.സലീം കുരുവമ്പലം, നൗഷാദ് മണ്ണിശേരി, ടിപി ഹാരിസ് പ്രസംഗിച്ചു.
