പെരിന്തല്‍മണ്ണ: ഒരേ ദിവസം ജനിച്ചവര്‍ ഒരേ ദിവസം ജോലിയില്‍ നിന്ന് വിരമിക്കുന്നു. ഇരട്ടകളായ സൈനബ ടീച്ചറും ആയിഷ ടീച്ചറുമാണ് ഈ അപൂര്‍വ്വ സഹോദരികള്‍. വടക്കാങ്ങരയിലെ പരേതനായ കരുവള്ളി അബൂബക്കര്‍-ഖദിയുമ്മ ദമ്പതികളുടെ മക്കളായ സൈനബയും ആയിഷയുമാണ് ഈ അപൂര്‍വ്വ സഹോദരികള്‍. കോഡൂര്‍ വലിയാട് എ.എം.എല്‍.പി.സ്‌കൂളിലെ അറബിക് ടീച്ചറാണ് സൈനബ. ആനക്കയം പെരിമ്പലം ജി.യു.പി.സ്‌കൂളിലെ അറബിക് അധ്യാപികയാണ് ആയിഷ. മാര്‍ച്ച് 31 നാണ് അവര്‍ അധ്യാപക വൃത്തിയില്‍ നിന്ന് പടിയറങ്ങുന്നത്.
മോങ്ങം അന്‍വാറുല്‍ ഇസ്്‌ലാം വനിതാ അറബിക് കോളേജില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബിക് അധ്യാപക യോഗ്യത നേടിയ ഇരുവരും ഒരേ ദിവസമാണ് സര്‍വ്വീസില്‍ കയറിയത്. ഇപ്പോള്‍ ഇരുവരും ഒരേ നാളില്‍ പടിയിറങ്ങുന്നു. കോഡൂരിലെ റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ട് ഊരത്തൊടി ബീരാന്‍കുട്ടിയുടെ ഭാര്യയാണ് സൈനബ.മൂന്നു മക്കളുണ്ട്.
ദുബായില്‍ ബിസിനസുകാരനായ പുല്ലോടന്‍ അബ്്ദുള്‍ ജമാലിന്റെ ഭാര്യയാണ് ആയിഷ.
ഇരുവര്‍ക്കും അവരുടെ വിദ്യാലയങ്ങളില്‍ വിപുലമായ യാത്രയയപ്പു ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് സഹപ്രവര്‍ത്തകര്‍.
