തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമാക്കി നീട്ടി സൗദി

സൗദി; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി നീട്ടി. രണ്ട് വര്‍ഷമാണ് പുതിയ കാലവധിയായ് നിശ്ചയിച്ചിരിക്കുന്നത്. കാലാവധി നീട്ടിയതിലൂടെ ലക്ഷ്യമിടുന്നത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന കാര്യമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മുന്‍പ് ഒരു വര്‍ഷമായിരുന്നു വിസ കാലാവധിയായ് നല്‍കിയിരുന്നത്.

നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നല്‍കിയാണ് മന്ത്രാലയം ഉത്തരവിറിക്കിയത്. ഇതിനു പ്രത്യേക ഫീസും നല്‍കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *