സാമ്ബത്തിക സംവരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മോദി

മുംബൈ: സാമ്ബത്തിക സംവരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യസഭയില്‍ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷ. പൗരത്വബില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു.

സോളാപൂരില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, സാമ്ബത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് രാജ്യസഭയിലും പാസായേക്കും. സര്‍ക്കാരിന്‍റെ തന്ത്രത്തില്‍ കുഴയുന്ന പ്രതിപക്ഷത്തെയാണ് ഇന്നലെ ലോക്സഭയില്‍ കണ്ടത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് ബില്ലിനെ പിന്തുണയ്ക്കാതെ മറ്റു മാര്‍ഗ്ഗമില്ലാതായി.

Leave a Reply

Your email address will not be published. Required fields are marked *