ചാലക്കുടി: മരിക്കുന്നതിന്റെ തലേന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി വൈരുധ്യത, മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ തെളിവുകള്‍ നശിപ്പിച്ചത്, ആന്തരീകാവയവങ്ങളുടെ പരിശോധന ഫലത്തിലെ മീഥൈല്‍ ആല്‍ക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യം- മണിയുടെ മരണം കൂടുതല്‍ ദുരൂഹതിയിലേക്ക്.
വിലക്കിയിട്ടും സുഹൃത്തുക്കള്‍ മദ്യം നല്‍കി
തൃശ്ശൂര്‍ കുടുംബം വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്കിയിരുന്നതായി ഭാര്യ നിമ്മി. ബിയര്‍ മാത്രമാണ് കഴിച്ചിരുന്നത്. കരള്‍രോഗം സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. കുടുംബപ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്ന് സുഹൃത്തുക്കളുടെ മൊഴിയിലെ വൈരുധ്യങ്ങളും ദുരൂഹത വര്‍ധിപ്പിക്കുയാണ്. സുഹൃത്ത് ജാഫര്‍ പറഞ്ഞത് സംഭവ ദിവസം മണി ബിയര്‍ കുടിച്ചിരുന്നെന്നാണ്. എന്നാല്‍ മറ്റൊരു സുഹൃത്ത് സാബു പറയുന്നത് മണി അന്ന് മദ്യപിച്ചിരുന്നില്ലെന്നാണ്.
സഹായികളെയും സുഹൃത്തുക്കളെയും സംശയം സഹോദരന്‍
മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെക്കുറിച്ചും സംഭവത്തിന് തലേന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ച സുഹൃത്തുക്കളെയും സംശയമുണ്ടെന്ന് മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തിലൂന്നിയുള്ള അന്വേഷണം മുന്നോട്ടു നീങ്ങും. കുടുംബാംഗങ്ങളേക്കാള്‍ മണി സ്‌നേഹിച്ച കൂട്ടുകാര്‍ എന്തിനിതു ചെയ്തുവെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മണിയുടെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് ആഭ്യന്ത്ര വകുപ്പ് ആലോചിക്കുന്നുണ്ട്.
