ഫ്‌ളക്‌സ് നിരോധനം; സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാറ്റാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. സര്‍ക്കാര്‍ തന്നെ ഫ്‌ലക്‌സ് നിരോധനം അട്ടിമറിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും സത്യവാങ്മൂലം നല്‍കിയിട്ടില്ല. നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടതായി വരുമെന്നും കോടതി താക്കീത് നല്‍കി.

പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഫ്‌ലെക്‌സും ഹോര്‍ഡിങും വച്ചാല്‍ ഇനി പൊലീസ് കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് 
നിലനില്‍ക്കയാണ് ഈ ലംഘനം.

ഹര്‍ത്താലുകളോടനുബന്ധിച്ച്‌ ഫ്‌ലക്‌സുകള്‍ കത്തിക്കുന്ന പ്രവണതയും കൂടിവരികയാണ്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നിയമലംഘനം തുടര്‍ന്നാല്‍ തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും എതിരായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *