കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലെത്തിയത്. പ്രധാനമന്ത്രിയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊണ്ടാണ് പിണറായി സംസാരിച്ചത്. അതിനിടയിലാണ് സദസ്സില്‍ നിന്ന് വലിയ തോതിലുള്ള മുദ്രാവാക്യം വിളികളും മറ്റും ഉയര്‍ന്നത്.
ഇതോടെ മുഖ്യമന്ത്രി അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കിത് ചെയ്തു. വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ പിണറായി അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടു.
ബൈപ്പാസ് ഉദ്ഘാടന ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രനും റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക പരിപാടിയാണെങ്കില്‍ പങ്കെടുക്കുമെന്ന് പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
