കൊച്ചി: കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. നാളെ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനാലാണ് തടഞ്ഞത്. നാളത്തെ ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം സംബന്ധിച്ച ചര്‍ച്ചകളുടെ ഫലം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചക്ക് 1.45 ന് വിവരം അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. സമരക്കാര്‍ നല്കിയ നോട്ടീസില്‍ അധികാരികള്‍ ഇടപെടുന്നുണ്ടെങ്കില്‍ സമരം ഉചിതമാണോയെന്നും കോടതി ചോദിച്ചു.
സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
