ന്യൂഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ നരേന്ദ്ര മോദി കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറാകണമെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തില്‍ ത്രിപുര അല്ല ആവര്‍ത്തിക്കുന്നതെന്നും മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഘഡും ആവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ വെച്ചായിരുന്നു ചെന്നിത്തലയുടെ വെല്ലുവിളി.
പ്രോട്ടോകോള്‍ ലംഘനം അപലപനീയമാണ്. പിണറായി സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ല. ആണുങ്ങള്‍ തറക്കലിട്ട പദ്ധതി ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തത്. ചെന്നിത്തല പറഞ്ഞു.
