അയ്യപ്പന് വേണ്ടി പോരാട്ടം തുടരും: പ്രതികരണവുമായി രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ്

ശബരിമല ദര്‍ശനത്തിനായെത്തി പ്രതിഷേധം കാരണം മടങ്ങിപ്പോകേണ്ടി സംഭവത്തില്‍ പ്രതികരണവുമായി രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ് രംഗത്ത്. ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധം കാരണമാണ് തിരിച്ചിറക്കിയത്. യുവതികളെ നീലിമലയില്‍ പുലര്‍ച്ചെ നാലരയോടെയാണ് തടഞ്ഞത്. ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് യുവതികള്‍ എത്തിയതെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് പ്രതികരിച്ചു. ‘അയ്യപ്പന് വേണ്ടി പോരാട്ടം ഇനിയും തുടരുമെന്നും ഇപ്പോള്‍ തിരിച്ചിറങ്ങുകയാണ്, പേടിച്ചിട്ടല്ല.ഇറക്കുകയാണ് ഇവിടുത്തെ ആണധികാര വ്യവസ്ഥിതി’ സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് നിഷാന്തിന്റെ പ്രതികരണം. രേഷ്മ അയ്യപ്പ ദര്‍ശനത്തിനായി 100 വ്രതം അനുഷ്ഠിച്ചാണ് രേഷ്മ ദര്‍ശനത്തിനെത്തിയതെന്നും അതിനാല്‍ അയ്യപ്പന് വേണ്ടി പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും നിഷാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *