പൊലീസ് മേധാവി നിയമനം; ഇളവ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ ഇളവ് അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തെ സുപ്രീംകോടതി തള്ളി.

സ്വന്തം ഇഷ്ടപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിയമനം നടത്താനാകില്ലെന്നാണ് കോടതി പറഞ്ഞത്. പ്രകാശ് സിംഗ് കേസിലെ വിധി ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. നിയമനം തീര്‍ച്ചയായും യുപിഎസ്‌സി തയ്യാറാക്കുന്ന പട്ടികയില്‍ നിന്നു തന്നെ നടത്തണമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *