ശബരിമല: രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ആസൂത്രിതമായി കയറ്റാന്‍ സിപിഎം ശ്രമം: ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ സിപിഎമ്മിന്റെ ഗൂഢതന്ത്രമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും തീവ്രവാദികളെയും രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ആസൂത്രിതമായി ശബരിമലയില്‍ കയറ്റിവിട്ട് കലാപം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ യുവതി പ്രവേശത്തെക്കാളുപരി ശബരിമലയെ തകര്‍ക്കുകയെന്ന ദുരുദ്ദേശമാണ് സര്‍ക്കാരിനുള്ളതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നിരാഹാര സമരം തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നാല് ജില്ലകളില്‍ ജയിച്ചിരുന്നു ഇത് ബംഗാളിലും ത്രിപുരയിലും സിപിഎം നേരിട്ട തോല്‍വിയെയാണ് ഓര്‍മ്മപ്പെടുത്തുന്നതെന്നും പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *