യുഎസിലെ പ്രമുഖ നിക്ഷേപ സ്ഥാപനവുമായി ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി ധാരണാപത്രം ഒപ്പുവച്ചു. ഖത്തര്‍- യുഎസ് തന്ത്രപ്രധാന ചര്‍ച്ചയിലാണു ധാരണാപത്രം ഒപ്പുവച്ചത്. ഘട്ടം ഘട്ടമായാണു പദ്ധതി നടപ്പാക്കുക. എനര്‍ജി സൊല്യൂഷന്‍സ്, തെര്‍മല്‍ സ്റ്റോറേജ്, മെഡിക്കല്‍ ന്യൂട്രീഷന്‍ തുടങ്ങിയ മേഖലകളിലുള്ള രണ്ടു കമ്ബനികളുമായി ഫ്രീ സോണ്‍സില്‍ ശാഖകള്‍ തുടങ്ങുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫ്രീ സോണ്‍സ് വ്യക്തമാക്കി.
