തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒട്ടേറെപ്പേര്‍ ഉണ്ടെന്നും താന്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
താനിപ്പോള്‍ എംഎല്‍എ ആണ്, എന്തിനു ലോക്സഭയിലേക്കു മത്സരിക്കണം എന്ന മറുചോദ്യത്തോടെയാണ് ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരെ നേരിട്ടത്. എംഎല്‍എമാര്‍ പലരും മത്സരിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു കേരളത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒട്ടേറെ പേരുണ്ടെന്നും താന്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതികരണം.
ഹൈക്കമാന്‍ഡിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എംപി ആവേണ്ടത് ആവശ്യമല്ലേ എന്ന ചോദ്യത്തിനു താന്‍ ആന്ധ്രവരെയേ പോകുന്നൂള്ളൂവെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഡല്‍ഹിയില്‍ പോകാറുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷക്ഷയെന്നും അദ്ദേഹം അറിയിച്ചു.
നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം എന്നിവ ബാധിച്ചതിനാലാണ് ഷായെ ആശുപത്രിയിലെത്തിച്ചതെന്നാണ് സൂചന. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില പരിശോധിച്ചു വരുന്നുണ്ട്.
അമിത് ഷായുടെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചു. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
