വാഷിങ്ടണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലോകസാമ്ബത്തിക ഉച്ചകോടിയിലേക്ക് പ്രതിനിധിസംഘത്തിനൊപ്പമുള്ള പര്യടനത്തില്‍നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ്ട്രംപ് പിന്‍വാങ്ങി.ട്രംപിന്റെ അഭാവത്തില്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിനുമാണ് സംഘത്തെ നയിക്കുക.
എട്ടു ലക്ഷം അമേരിക്കന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയ സാഹചര്യത്തില്‍ അവരെ സഹായിക്കുന്നതിനാണ് ട്രംപ് മുന്‍തൂക്കം നല്‍കുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് പറഞ്ഞു.
അതിനിടെ, ബ്രസല്‍സ്, ഈജിപ്ത്, അഫ്ഗാനിസ്താന് രാജ്യങ്ങളിലേക്കുള്ള യു.എസ് ജനപ്രതിനിധി സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഏഴുദിന പര്യടനവും ട്രംപ് റദ്ദാക്കി. ”പര്യടനം റദ്ദാക്കിയതില്‍ ഖേദമുണ്ട്. ഭരണപ്രതിസന്ധി അവസാനിച്ചാല്‍ നമുക്ക് അതേകുറിച്ച് ആലോചിക്കാം” -എന്നായിരുന്നു നാന്സിക്ക് ട്രംപിന്റെ സന്ദേശം.
