റെ​യി​ല്‍​വേ അ​ഴി​മ​തി: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേ​സി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ന്ന​ത് മാ​റ്റി. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ന്ന​ത് ഫെ​ബ്രു​വ​രി 11ലേ​ക്ക് മാ​റ്റി​യ​ത്. 

ജ​നു​വ​രി 19 വ​രെ ലാ​ലു​വി​ന് നേ​ര​ത്തെ ഡ​ല്‍​ഹി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷി​ച്ച ര​ണ്ടു കേ​സു​ക​ളി​ലാ​ണ് ലാ​ലു ജാ​മ്യം തേ​ടു​ന്ന​ത്.

ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി​ക്കേ​സി​ല്‍ നേ​ര​ത്തെ ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭാ​ര്യ റാ​ബ്രി ദേ​വി​ക്കും മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും മ​ക​നു​മാ​യ തേ​ജ​സ്വി യാ​ദ​വി​നും ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത് ജ​നു​വ​രി 28 വ​രെ പ​ട്യാ​ല ഹൗ​സ് കോ​ട​തി നീ​ട്ടി ന​ല്‍​കി. 

ലാ​ലു കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ 2004-ല്‍ ​ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ കേ​റ്റ​റിം​ഗ് ആ​ന്‍​ഡ് ടൂ​റി​സം കോ​ര്‍​പ​റേ​ഷ​ന്‍റെ (ഐ​ആ​ര്‍​സി​ടി​സി) റാ​ഞ്ചി​യി​ലെ​യും പു​രി​യി​ലെ​യും ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പു ക​രാ​ര്‍ സു​ജാ​ത ഹോ​ട്ട​ല്‍​സ് എ​ന്ന സ്വ​കാ​ര്യ ക​ന്പ​നി​ക്കു ന​ല്‍​കി​യ​തി​നു കൈ​ക്കൂ​ലി​യാ​യി പാ​റ്റ്ന​യി​ല്‍ ബി​നാ​മി പേ​രി​ല്‍ വ​ന്‍ വി​ല​യു​ള്ള മൂ​ന്നേ​ക്ക​ര്‍ ഭൂ​മി ല​ഭി​ച്ചു​വെ​ന്നാ​ണു കേ​സ്.

Leave a Reply

Your email address will not be published. Required fields are marked *