തൃശൂര്‍: മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് നാളെ കുര്‍ബ്ബാന നടത്താന്‍ അനുമതി നല്‍കിയില്ല. നാളെ ഒരു ദിവസത്തേയ്ക്ക് കുര്‍ബ്ബാന നടത്തണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കളക്ടര്‍ നിഷേധിച്ചു.
പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം കളക്ടര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അനുസരിക്കുമെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതല ഒഴിയാന്‍ തീരുമാനമാവുകയും ചെയ്തിരുന്നു. ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും എന്നാല്‍ നാളെ കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്നുമായിരുന്നു സഭ ആവശ്യപ്പെട്ടത്.
