അപ്രതീക്ഷിത ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ കാനം

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി വന്നുവെന്ന് കാനം പറഞ്ഞു.

മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ അല്ല അര്‍ദ്ധ രാത്രിയില്‍ ഹര്‍ത്താല്‍ ആഹ്വനം ചെയ്തിട്ടുള്ളത്. ആര്‍ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാവുന്ന അവസ്‌ഥയില്‍ കാര്യങ്ങള്‍ എത്തി. ഒരു പ്രസ്താവന കൊണ്ട് മാത്രം ഹര്‍ത്താല്‍ നടത്താം. സമര ലക്ഷ്യങ്ങള്‍ നേടാന്‍ സാധാരണക്കാരെ ബന്ദികളാക്കി വിജയിച്ച ചരിത്രം ഇല്ലെന്നും കാനം കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം ബിജെപിയും അയ്യപ്പ കര്‍മ്മസമിതിയും ചേര്‍ന്ന് അടിക്കടി ഹര്‍ത്താല്‍ നടത്തിയിരുന്നു.ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നാലെ ജനുവരി മൂന്നിന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *