മണിയുടെ മരണം പോലിസ് സംഘം വിപുലീകരിച്ചു

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. എസ് പി പി എന്‍ ഉണ്ണിരാജന്‍, ഡി വൈ എസ് പി സോജന്‍ എന്നിവരെയാണ് അധികമായി നിയോഗിച്ചത്. മണിയുടെ ആന്തരീകാവയവങ്ങളുടെ പരിശോധനാ ഫലം വന്നതോടെ മരണം സംബന്ധിച്ച ദുരൂഹത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലേക്ക് അന്വേഷണം തുടരാനുള്ള തീരുമാനം. ഉന്നത ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പല നേതാക്കളും സംഘടനകളും പ്രത്യേകിച്ച് സിനിമാരംഗത്തുള്ള സംഘടനകളും ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മണിയുടെ ഗസ്റ്റ് ഹൗസില്‍ നിന്ന് രാസപദാര്‍ഥങ്ങള്‍ അടങ്ങിയ കുപ്പി കണ്ടെടുത്ത സാഹചര്യത്തില്‍ വിശദമായ അന്വേഷണങ്ങളും ചോദ്യം ചെയ്യലും ആവശ്യമായ വന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *