മലപ്പുറം ഡിസിസി പ്രസിഡന്റിനെ പുറത്താക്കണം

മലപ്പുറം: തെരഞ്ഞെടുപ്പു സമയത്തും ഗ്രൂപ്പു പ്രവര്‍ത്തനം നടത്തുന്ന ഡി.സി.സി. പ്രസിഡന്റിനെ പുറത്താക്കണമെന്നു കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സാമ്പാര്‍ മുന്നണിയുണ്ടാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുവരാന്‍ നേതൃത്വം ശ്രമം നടത്തുന്നില്ല.മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി നിയോഗിച്ച ബ്ലോക്ക്് ഭാരവാഹികള്‍ ഉണ്ടായിരിക്കേ എ ഗ്രൂപ്പ് ഒറ്റതിരിഞ്ഞു ലീഗുമായി ചര്‍ച്ചകള്‍ നടത്തുന്നു. കോണ്‍ഗ്രസിനെ ഇടതു ചേരിയില്‍ എത്തിച്ച നാലോളം നേതാക്കളുടെ ഇംഗിതത്തിന് നേതൃത്വം വഴങ്ങുന്നെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് കെ.പി.എസ് ആബിദ് തങ്ങള്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ചുള്ളിയന്‍ മുഹമ്മദലി, വാഴക്കാട്ടെ ഭാരവാഹികളായ പി.ശിവദാസന്‍, കെപി മോയിന്‍ എന്നിവരും കൊണ്ടോട്ടിയിലെ ഭാരവാഹികളായ അബ്ദുസ്സലാം കോട്ട, വിളയില്‍ സുരേന്ദ്രന്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *