കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും. രാഹുലിന്‍റെ വരവോടെ, പ്രചാരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യു ഡി എഫ് തീരുമാനം. ശബരിമലയടക്കം, പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കിയേക്കും.
നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തുന്നത്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന നേതൃ സംഗമം വലിയ വിജയമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബൂത്ത് തലം മുതല്‍ ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടയില്‍ പ്രധാനമന്ത്രി കേരളത്തില്‍ രണ്ട് വട്ടമെത്തി കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന് പത്തനംതിട്ടയില്‍ ഒരു നിലപാടും പാര്‍ലമെന്‍റില്‍ മറ്റൊരു നിലപാടുമാണെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം. ഈ പരിഹാസത്തിന് മറുപടി നല്‍കിയാകും രാഹുലും പ്രചരണത്തിന് ചൂട് പിടിപ്പിക്കുക. ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരായ വികാരം യു ഡി എഫിന് നേട്ടമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. യു ഡി എഫ് നേതാക്കളെയും രാഹുല്‍ ഗാന്ധി പ്രത്യേകം കാണുന്നുണ്ട്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയും വേഗത്തിലാകും. അടുത്തയാഴ്ചയോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമുണ്ടാക്കി തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാകുന്നതിനാണ് യുഡിഎഫ് നീക്കം.
