സി​പി​എം ഓ​ഫീ​സ് റെ​യ്ഡ്: ചൈ​ത്ര​യ്ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത; പ​ക​രം നി​യ​മ​ന​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷി​ച്ച്‌ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഡി​സി​പി​യാ​യി​രു​ന്ന ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തി​രെ ന​ട​പ​ടി​ക്കു സാ​ധ്യ​ത. ചൈ​ത്ര​യെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കാ​നാ​ണു നീ​ക്കം ന​ട​ക്കു​ന്ന​ത്. കു​റ​ച്ചു​കാ​ല​ത്തേ​ക്ക് ഇ​വ​ര്‍​ക്കു പ​ക​രം നി​യ​മ​നം ന​ല്‍​കി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്. 

അ​തേ​സ​മ​യം, ചെ​ത്ര​യ്ക്കെ​തി​രേ സി​പി​എം കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് റെ​യ്ഡി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പാ​ര്‍​ട്ടി കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ചൈ​ത്ര​യ്ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണു സി​പി​എം ജി​ല്ലാ-​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​ത്. 

വ​നി​താ സെ​ല്‍ എ​സ്പി​യാ​യി​രു​ന്ന ചൈ​ത്ര​യ്ക്കു തി​രു​വ​ന​ന്ത​പു​രം ഡി​സി​പി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ല്‍​കി​യി​രി​ക്ക​വെ​യാ​ണ് സി​പി​എം ഓ​ഫീ​സി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. ചൈ​ത്ര​യ്ക്ക് ഇ​നി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല ന​ല്‍​ക​രു​തെ​ന്ന നി​ര്‍​ദേ​ശം പാ​ര്‍​ട്ടി നേ​തൃ​ത്വം സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ചൈ​ത്ര​യ്ക്ക് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​യ്ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നാ​ണു സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *