കിരപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണ ജോലികളുടെ രണ്ടാംഘട്ടം ഈ മാസവസാനം തീരാന്‍ സാധ്യത. ഏപ്രില്‍ നിലിനു തന്നെ റണ്‍വേ പൂര്‍ണതോതില്‍ തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
വിമാനത്താവള അതോറിറ്റി നല്കിയ അവസാന തിയ്യതിയായ ഫിബ്രവരിയെക്കാളുംആറുമാസം മുമ്പ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തികളും പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാണമേറ്റെടുത്ത വിശാല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി. റണ്‍വേ നവീകരണത്തിലെ ഒന്നാം ഘട്ട ടാറിംങ് പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസം മുമ്പ് തന്നെ പൂര്ത്തിയായികഴിഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് 2400 റണ്‍വേ ഉപയോഗത്തിനായി തുറന്ന് കൊടുത്തു. റണ്‍വേ ബലപ്പെടുത്തുന്നതിനായി മണ്ണെടുത്തതുമൂലം രൂപം കൊണ്ട കുഴി നികത്താനായാണ് റണ്‍വേയിലെ 400 മീറ്റര്‍ ഭാഗം ടാറിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കയാണ്. 53 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് റണ്‍വേ തുരന്നെടുത്തിരിക്കുന്നത്. ഇവിടെ വെറ്റ് മിക്സ് മെക്കാര്‍ഡം എന്ന പേരിലറിയപ്പെടുന്ന കോണ്‍ഗ്രീറ്റ് നിറച്ച് ബലപ്പെടുത്തുകയാണ് ചെയ്തത്.
ഇതിനു ശേഷം രണ്ടു ഘട്ട ടാറിംങ് ജോലികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഏപ്രില്‍ മാസത്തോടെ മൂന്നാംഘട്ട ടാറിങ്ങും ആഗസ്റ്റോടെ നാലാംഘട്ട ടാറിംങ്ങും പൂര്‍ത്തിയാക്കി വിമാനത്താവളം അതോറിറ്റി നിര്‍ദ്ദേശിച്ച സമയത്തിന് ആറുമാസം മുമ്പാണ് നിര്‍മാണം പൂര്‍ത്തിയാവുന്നത്.
അതേ സമയം ജംബോ ഉള്‍പ്പെടെയുളള വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ലാര്ഡിംങ് നടത്താന്‍ അനുമതിലഭിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലില്‍ക്കുകയാണ് . നേരത്തെ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്നതിലും ബലമേറിയ റണ്‍വേയാണ് കരിപ്പൂരില്‍ നിലവില്‍ വന്നിരിക്കുന്നതെങ്കിലും ഇക്കാര്യം പരിണിക്കാന്‍ ഡി.ജി.സി. എ തയ്യാറായിട്ടില്ല
