ര​വി പൂ​ജാ​രി​യു​ടെ അ​റ​സ്റ്റ് സ്ഥി​രീ​ക​രി​ച്ച്‌ കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലാ​യെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി. ര​വി പൂ​ജാ​രി പി​ടി​യി​ലാ​യ വി​വ​രം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് കു​മാ​ര​സ്വാ​മി പു​റ​ത്തു​വി​ട്ട​ത്.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ല്‍​നി​ന്നാ​ണ് ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലാ​യ​ത്. ര​വി പൂ​ജാ​രി​ക്കെ​തി​രെ ബം​ഗ​ളൂ​രു പോ​ലീ​സ് റെ​ഡ്കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലാ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 

ഏ​ഴു​പ​തോ​ളം കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്. കൊ​ച്ചി ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സി​ന് പി​ന്നി​ലും ര​വി പൂ​ജാ​രി​യാ​ണെ​ന്നാ​ണ് സൂ​ച​ന. ര​വി പൂ​ജാ​രി​യെ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ര്‍ നീ​ക്കം ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *