മലപ്പുറം: കവാടങ്ങളുയര്‍ന്നുകഴിഞ്ഞു. ഇഷ്ടപ്പെട്ട വിനോദത്തിലേര്‍പ്പെടാന്‍ കളികളുടെ വലിയ നിര തന്നെ ഒരുങ്ങി. അമ്യൂസ്‌മെന്റ് പാര്‍ക്കിലോ, കുട്ടികളുടെ പാര്‍ക്കിലോ, ഫുഡ് കോര്‍ട്ടിലോ, ആര്‍ട്ട് ഗാലറിയിലോ എവിടെ വേണമെങ്കിലും സമയം ചെലവഴിക്കാം, വിനോദിക്കാം. ഡിസ്‌നിലാന്റില്‍കയറി ലോകപ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ നേരില്‍കാണാം. സ്‌നോ വേള്‍ഡില്‍ കയറി തണുത്തുവിറയ്ക്കാം. മലപ്പുറം പ്രസ്‌ക്ലബ്ബ് സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റിലാണ് ഈ കൗതുകങ്ങളൊക്കെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ദിവസവും വിവിധ കലാപരിപാടികളും. ഫെബ്രുവരി മൂന്ന് മുതല്‍ 20 വരെ കോട്ടപ്പടി കിഴക്കെത്തലയിലാണ് ഫെസ്റ്റ് നടക്കുന്നത്. ഉദ്ഘാടന ദിവസമായ 3ന് നിള നാഥിന്റെ ക്ലാസിക്കല്‍ ഡാന്‍സ്, 4ന് ശ്രീക്കുട്ടന്‍ തൃശൂരിന്റെ വയലിന്‍ കച്ചേരി .വയലിന്‍, 5ന് കണ്ണൂര്‍ ശെരീഫ്, റിയാന റമീസ് എന്നിവരുടെ ഗാനമേള, 6ന് കളിയും പാട്ടും പട്ടുറുമാല്‍ ഫെയിം യാഷിക് കലാഭവന്‍ ഷമല്‍ 8ന് രഹ്‌നയുടെ മാപ്പിളപ്പാട്ട് തുടങ്ങിയവ അരങ്ങേറും.
