കോര്‍പ്പറേറ്റുകളെ താലോലിക്കാനുള്ള ബജറ്റ് മാത്രമായി ഒതുങ്ങി, കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മനയം; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

വയനാട്: നരേന്ദ്രമോഡിയുടെ അവസാന ബജറ്റിനതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോര്‍പ്പറേറ്റുകളെ താലോലിക്കാനുള്ള ബജറ്റ് മാത്രമായി ഒതുങ്ങിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

കര്‍ഷകര്‍ക്കോ സാധാരണക്കാര്‍ക്കോ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലയെന്നും കാരണം അത് നടപ്പാക്കാനുള്ള സമയം കേന്ദ്രസര്‍ക്കാരിനില്ലയെന്നും ചെന്നിത്തല പറഞ്ഞു. ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉണ്ടായതെന്നും മോഡി പൂര്‍ണ പരാജയമെന്ന് നാലരവര്‍ഷം കൊണ്ട് തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇന്ത്യയൊട്ടാകെ മോഡി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *