തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ എംഡി ടോമിന്.ജെ.തച്ചങ്കരി നടപ്പാക്കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അട്ടിമറിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ യൂണിയന്കാര് ബസില്‍ നിന്നും ഇറക്കി വിട്ടു.
തമ്ബാനൂരില്‍ ജോലിക്കെത്തിയ ഡ്രൈവറെയാണ് ഇറക്കിവിട്ടത്. തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് യൂണിയന് നേതാക്കള്‍ കെഎസ്ആര്‍ടിസിയുടെ “നിയന്ത്രണം’ ഏറ്റെടുക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്.
ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യൂണിയന് നേതാക്കള്‍ വ്യക്തമാക്കി. തച്ചങ്കരി കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
നേരത്തെ, ദീര്‍ഘദൂര സര്‍വീസുകളില്‍ അപകടം പതിവായതും, എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സര്‍വീസുകള്‍ പതിവായി മുടങ്ങിയതും പരിഗണിച്ചായിരുന്നു. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ടോമിന് തച്ചങ്കരി തീരുമാനം എടുത്തത്.
