സംയുക്ത പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ ഇനി കേന്ദ്രം ഭരിക്കും.രാഹുല്‍ഗാന്ധി

പാട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറില്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ അടുത്ത തവണ അധികാരത്തിലെത്തുന്നത് സംയുക്ത പ്രതിപക്ഷത്തിന്റെ സര്‍ക്കാരായിരിക്കും. ബിഹാറിലും ഇത് തന്നെയായിരിക്കും അവസ്ഥ.’
പാട്‌ന സര്‍വകലാശാലയ്ക്ക് കേന്ദ്രപദവി ലഭ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഭാവനാപൂര്‍ണ്ണമല്ലെന്നും രാഹുല്‍ പറഞ്ഞു.ഒരോ വര്‍ഷവും 2 ലക്ഷം തൊഴില്‍ നല്‍കുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്. ബിഹാറില്‍ ആര്‍ക്കെങ്കിലും വാഗ്ദാനപ്രകാരമുള്ള തൊഴില്‍ ലഭിച്ചോ?’
ബിഹാറില്‍ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായാണ് 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ബിഹാറില്‍ കൂറ്റന്‍ റാലി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *