തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പില്‍ പരാജയം മണക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. എന്‍എസ്എസ് ഒരു സംഘടനയാണ്. എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അധികാരം സിപിഎമ്മിന് ആരാണ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.
കോടിയേരിയുടെയും സിപിഎമ്മിന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ല. കോടിയേരി പരാജയ ഭീതിയില്‍ നിന്നാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി ദേശീയനേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമില്ല. കേരളത്തിലെ നേതാക്കള്‍ ഇവിടെ മത്സരിക്കാന്‍ പ്രാപ്തരാണ്. എന്‍എസ്എസിന്റെ ശക്തി സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ മനസിലാകുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സമുദായ സംഘടന രാഷ്ട്രീയത്തില്‍ ഇടപെടേണ്ടന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. എന്‍എസ്എസ് രാഷ്ട്രീയമായ നിലപാട് സ്വീകരിക്കരുത്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ എന്‍എസ്എസ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
