ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ബിജെപിയില്‍ കുറച്ച് ധൈര്യമുള്ളത് നിതിന്‍ ഗഡ്കരിക്കാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. റഫാല്‍ ഇടപാട്, കര്‍ഷക പ്രതിഷേധങ്ങള്‍, വിവിധ ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് ഗഡ്കരി പ്രതികരിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. കുടുംബം പോറ്റാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാകില്ലെന്ന നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള വാര്‍ത്തയും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
