ഭാഗ്യലക്ഷ്മി എന്നു കേള്‍ക്കുമ്ബോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓര്‍മ വരുന്നത് അഴിച്ചിട്ട നീണ്ട തലമുടിയാണ്. വര്‍ഷങ്ങളായി നാമം കണ്ടു വരുന്ന ഭാഗ്യലക്ഷ്മിയുടെ രൂപം അതാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ ഒരല്‍പ്പം വ്യത്യാസം വന്നിരിക്കുകയാണ്. ഭാഗ്യ ലക്ഷ്മിയുടെ നീളന്‍ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് മുറിച്ചു നല്‍കിയിരിക്കുകയാണ്.. വഴുതക്കാട് വിമന്‍സ് കോളേജില്‍ ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയ ഭാഗ്യലക്ഷ്മി തിരികെ വന്നത് മുടി മുറിച്ചാണ്.
മുടി ഡോണേറ്റ് ചെയ്ത ചിത്രവും വീഡിയോയും താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നീണ്ട മുടി മുറിച്ചതിന് പരാതി പറഞ്ഞവര്‍ക്ക് താരം മറുപടിയും നല്‍കിയിട്ടുണ്ട്.ത് വെറും മുടിയല്ലേ സൗന്ദര്യം മനസിനകത്തല്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്. മുടി മുറിച്ചതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നത്.
മുടിയായിരുന്നു ഭംഗിയെന്നും ഒരു കൂട്ടര്‍ പറയുന്നുണ്ട്. എന്നാല്‍ പുറമേയല്ല ഭംഗി അകത്താണ് ഭംഗിയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഒരു അസുഖം വന്നാല്‍ പോകുന്നതാണ് മുടിയെന്നും. അപ്പോള്‍ സ്നേഹം പോകുമോ എന്നും താരം ചോദിക്കുന്നുണ്ട്. അതേസമയം ഭാഗ്യലക്ഷ്മിയുടെ തീരുമാനത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
