ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ സി.പി.ഐ

തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം സി.പി.ഐ. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ തീരുമാനാമായി . നിലവില്‍ ഉള്ള സീറ്റുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യത ഇല്ല എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. സി.പി.എമ്മും സി.പി.ഐ.യും സീറ്റുകള്‍ സംബന്ധിച്ച്‌ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. മറ്റ് കക്ഷികളുമായുള്ള ചര്‍ച്ച സി.പി.ഐ.യുമായുള്ള ചര്‍ച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും നടക്കുക .സീറ്റ് ധാരണ ഇടതുമുന്നണി യോഗത്തില്‍ത്തന്നെ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ തൊട്ടടുത്തദിവസം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സി.പി.ഐ തിരുവനന്തപുരം,മാവേലിക്കര,തൃശ്ശൂര്‍,വയനാട് മണ്ഡലങ്ങളിലാണ് മത്സരിക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *