കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെടുന്ന യുപിയുടെ കാര്യം ആദിത്യനാഥ് ആദ്യം നോക്കട്ടെയെന്ന് മമത പറഞ്ഞു.
ആദ്യം അദ്ദേഹത്തോട് ഉത്തര്‍പ്രദേശിന്റെ കാര്യം നോക്കാന്‍ പറയൂ. ഉത്തര്‍പ്രദേശില്‍ നിരവധി പേര് കൊല്ലപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നു. ഉത്തര്‍പ്രദേശില്‍ നിരവധി കര്‍ഷകര്‍ ജീവനൊടുക്കുന്നു. അവിടെ നിരവധി പേരെ തല്ലിക്കൊല്ലുന്നു. ആദ്യം അദ്ദേഹം ഉത്തര്‍പ്രദേശിന്റെ കാര്യം നോക്കട്ടെ. പിന്നെ റാലി നടത്തൂ- മമത പറഞ്ഞു.
യുപിയില്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് യോഗി ബംഗാളില്‍ ചുറ്റിത്തിരിയുന്നതെന്നും ഇന്ന് എവിടെ മത്സരിച്ചാലും യോഗി പരാജയപ്പെടുമെന്നും സിബിഐ വിഷയത്തില്‍ സുപ്രീം കോടതി വിധി പുറത്തുവന്നശേഷം മാധ്യമങ്ങളെ കണ്ട മമത പറഞ്ഞു.
