അടുത്തകാലത്തൊന്നും കേരളം പിടിക്കാമെന്ന് വ്യാമോഹം ബിജെപിക്ക് വേണ്ട. വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ ഓ രാജഗോപാല്‍

കേരളത്തില്‍ അടുത്തകാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ലെന്ന് ബിജെപി നേതാവ് ഓ.രാജഗോപാല്‍.ഒരു സ്വാകാര്യ മലയാളം ചാനലാണ് ബിജെപി നേതാവും നേമം എം എല്‍ എയുമായ ഓ രാജഗോപാലിന്റെ പ്രസംഗം പുറത്തുവിട്ടത്.

2021 കേരളത്തില്‍ അധികാരത്തില്‍ വരിക എന്നുള്ളതാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജഗോപാലിനെ തുറന്നുപറച്ചില്‍. കേരളത്തില്‍ ബിജെപി അടുത്തകാലത്തൊന്നും അധികാരത്തില്‍ വരില്ല. സാഹചര്യങ്ങള്‍ അതിന് അനുകൂലമല്ലെന്നും രാജഗോപാല്‍ പറഞ്ഞു.എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്തെ ഇത്തരം വാക്കുകകള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *