കിളിമാനൂര്‍, പാങ്ങോട്, അറ്റിങ്ങള്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ കാരേറ്റ് ലക്ഷം വീട്ടില്‍ കോഴിയോടന്‍ എന്നു വിളിക്കുന്ന ശശിധരനെയാണ് ആറ്റിങ്ങള്‍ പോലീസ് അറസ്റ്റ് ചെയതത്. ആറ്റിങ്ങലില്‍ മോഷണ ശ്രമത്തിനിടെയാണ് സി ഐ വി എസ് ബിജു, എസ് ഐ എസ് ശ്രീജിത്ത് എ എസ് ഐ ഹസ്സന്‍ഖാന്‍ തുടങ്ങിയവരടങ്ങിയ പോലീസ് സംഘം പഅറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ഇളമ്പ പളളിയറ ക്ഷേത്രത്തില്‍ നിന്നും 2010 ല്‍ കാണിയ്ക്ക വഞ്ചികളും, ഓഫീസ് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും മോഷണം നടത്തിയ കേസ്സില്‍ ഒളിവിലായിരുന്ന പ്രതി അതിനുശേഷം കിളിമാനൂര്‍, പാങ്ങോട്, ആറ്റിങ്ങള്‍, പ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ നഗരൂര്‍ ആയിരവല്ലി ക്ഷേത്രത്തിനു സമീപം ചിറയിന്‍കീഴ് സ്വദേശികളായ രണ്ടുപേരോടൊപ്പം മോഷണത്തിനായി ശ്രമിച്ചപ്പോഴാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ട് പ്രതികളായ സുദേവന്‍, രാജപ്പന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു.
