തട്ടിപ്പ് സംഘം പോലീസ് പിടിയില്‍

മലപ്പുറം:  മലപ്പുറത്ത് ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി ചമഞ്ഞ് തട്ടിപ്പ് നടത്തികൊണ്ടിരുന്ന പ്രതികളെ മലപ്പുറം എസ് ഐ റിച്ചാര്‍ഡ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ കെ ആര്‍ ഉദയരാജ്, എന്‍എം അബ്ദുളള , സാബുലാല്‍, എന്നിവരടങ്ങിയ സംഘം എറണാങ്കുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം പാലയോട് സ്വദേശി വൈശാഖം വീട്ടില്‍ നിലകണ്ഠപണിക്കരുടെ മകള്‍ സുചേത ,  കോട്ടയം പൂഞ്ഞാര്‍ സ്വദേശി നെടുങ്ങനാല്‍ ജോസഫിന്റെ മകന്‍ സന്തോഷ് ജോസ് എന്നിവരാണ് എറണാങ്കുളം പാലാരിവട്ടത്ത് നിന്നും മലപ്പുറം പോലീസിന്റെ പിടിയാലായത്. കഴിഞ്ഞ ഫെബ്രുവരി16 ന് വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് നല്‍കിയ പത്രപരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ജോലിക്കായി എത്തിയ സുചേത പത്ത് ദിവസത്തിന് ശേഷം വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും അകന്ന് രണ്ടാം പ്രതിയൊന്നിച്ച് ഭാര്യാഭര്‍ത്താക്കന്‍മാര്‍ ചമഞ്ഞ് എറണാങ്കുളത്തെ ഒരു ഫഌറ്റില്‍ കഴിയുകയായിരുന്നു സുചേത. പയ്യന്നൂര്‍ കോടതിയില്‍ നിന്നും തട്ടിപ്പ് കേസിന് ശിക്ഷിക്കപ്പെട്ട് ജാണ്യമെടുത്ത്  മുങ്ങിയതാണ് സന്തോഷ് ജോസ്. ഇവര്‍ ചേര്‍ന്ന് നിരവധി തട്ടിപ്പുകള്‍ നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. മലപ്പുറം കോടിയില്‍ ഹാജരാക്കിയ  പ്രതികളെ റിമാന്റ് ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍  വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *