മാതൃകാ ബൂത്തുമായി വോട്ടുവണ്ടി എത്തും

പത്തനംതിട്ട മാതൃകാ പോളിംഗ് ബൂത്തുമായി നാളെ (28) വോട്ടുവണ്ടിയെത്തും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ എങ്ങനെ വോട്ടുചെയ്യാം എന്നറിയിച്ചും ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താന്‍ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നഭ്യര്‍ഥിച്ചും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വണ്ടി പര്യടനം നടത്തും. രാവിലെ 11 ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഫഌഗ് ഓഫ് നിര്‍വഹിക്കുന്ന വോട്ടുവണ്ടി കലാലയങ്ങള്‍, കവലകള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ എത്തും. സ്വീപ് പദ്ധതി ഭാഗമായി സജ്ജമാക്കിയ വണ്ടിയില്‍ കന്നിവോട്ടര്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് സംശയനിവാരണത്തിനും അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *