തെരഞ്ഞെടുപ്പ് പരിശീലനങ്ങള്‍ മാര്‍ച്ച് 29 മുതല്‍

പാലക്കാട്:  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 29 മുതല്‍ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്ഷയ കേന്ദ്രം ജീവനക്കാര്‍ക്കും ഏപ്രില്‍ ഒന്നാം തിയതി രാവിലെ 11 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ നിര്‍ദ്ദേശങ്ങളെകുറിച്ച് ക്ലാസ്സെടുക്കും. ആന്റി ഡിഫാസ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് 29ന് രാവിലെ 10.30 മുതല്‍ ക്ലാസ്സുകള്‍ നല്‍കും. ഫ്‌ളയിംഗ് സ്‌ക്വാഡിനുള്ള പരിശീലനം മാര്ച്ച് 30ന് രാവിലെ 10.30നും , സര്‍വലിയന്‍സ് സ്‌ക്വാഡിന് ഉച്ചകഴിഞ്ഞ് രണ്ടിനും പരിശീലനം നല്‍കും. പാലക്കാട്, ആലത്തൂര്‍, നെന്മാറ, മലമ്പുഴ എന്നിവിടങ്ങളിലെ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്കും, എ.ആര്‍.ഒ മാര്‍ക്കും ഏപ്രില്‍ രണ്ടിന് രാവിലെ 10.30നും പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല, മണ്ണാര്‍ക്കാട്, ഷൊര്‍ണ്ണൂര്‍, കോങ്ങാട് മണ്ഡലങ്ങളിലെ പരിശീലനം ഉച്ചകഴിഞ്ഞ് 2.30നും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ഡലങ്ങളിലെ സെക്ട്രല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ നാലിന് രാവിലെ 10.30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒറ്റപ്പാലം, പട്ടാമ്പി മണ്ഡലങ്ങളിലേത് ഏപ്രില്‍ അഞ്ചിന് രാവിലെ 10.30ന് ഒറ്റപ്പാലം താലൂക്കോഫീസിലും, മണ്ണാര്‍ക്കാട് മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ആറിന് രാവിലെ 11ന് മണ്ണാര്‍ക്കാട് താലൂക്കാഫീസിലും പരിശീലനം നല്‍കും. ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലനം ഏപ്രില്‍ എട്ടിനു രാവിലെ 11ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അസി. എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 11 നും പോലീസ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം 12നും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇലക്ഷന്‍ ഏജന്റുമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമുള്ള പരിശീലനം മെയ് മൂന്നിന് രാവിലെ 11ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്നും ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *