സ്വരാജും മുകേഷും നികേഷും വീണയും

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജിനെയും നടന്‍ മുകേഷിനെയും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കും. എന്നാല്‍ സ്വരാജിന്റെ മണ്ഡലം സംബന്ധിച്ചു തീരുമാനമായില്ല. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെയും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു വീണ മത്സരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറിനെയും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണു തീരുമാനം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കണമോ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല.

Leave a Reply

Your email address will not be published. Required fields are marked *