ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും എംപിയുമായ സുഷ്മിത ദേവാണ് സുപ്രീംകോടതിയെ സമീച്ചത്.
പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ച് ഗുജറാത്തില്‍ റാലി സംഘടിപ്പിച്ചുവെന്ന് ദേവ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൂന്നാം ഘട്ട വോട്ടെടുപ്പിന് മുന്‍പായിരുന്നു മോദിയുടെ റാലി. മോദിയും അമിത് ഷായും സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചുവെന്നും വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷന് അഭിഷേക് മനു സിംഗ്വിയാണ് കോണ്‍ഗ്രസിനായി ഹാജരായിരിക്കുന്നത്. ദേവിനായി സുനില്‍ ഫര്‍ണാണ്ടസാണ് ഹര്‍ജി സമര്‍പ്പിച്ചത്.
