ഒന്നരവയസുകാരിയുടെ കൊലപാതകം താടക� മാതാവ് കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല്ലാന്‍ ശ്രമിച്ചു

ആലപ്പുഴ: ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ അമ്മ മനഃപൂര്‍വ്വം കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. ചേര്‍ത്തല പട്ടണക്കാടിനടുത്ത് കൊല്ലംവള്ളി കോളനിയില്‍ ഒന്നര വയസുകാരി ആദിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത അമ്മ ആതിരയുടെ ചോദ്യംചെയ്യലിലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം തുണികഴുകുകയായിരുന്നു ആതിര. ഈസമയം ഉറക്കമുണര്‍ന്ന ആദിഷ കരഞ്ഞു. ആതിര അടുത്തെത്തി ഉറക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് കിടന്നില്ല. നിര്‍ത്താതെ കരയുകയായിരുന്നു. കരച്ചില്‍ നിര്‍ത്താനായി നടത്തിയ ശ്രമമെല്ലാം പരാജയപ്പെട്ടതോടെ ആതിര ആദിഷയുടെ വായ പൊത്തിപ്പിടിച്ചു. ഇതിനിടെ കുഞ്ഞ് ശ്വാസംകിട്ടാതെ പിടഞ്ഞു. കൈകാലുകള്‍ നിലത്തടിച്ചിട്ടും ആതിര വായില്‍ നിന്നും കൈയെടുത്തില്ല. അതുകണ്ട് ആസ്വദിക്കുകയായിരുന്നു ആതിര. കുഞ്ഞിന്റെ ശ്വാസം നിലച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ തുണികഴുകാനായി ആതിര പോയി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് ആതിരയുടെ ക്രൂരകൃത്യം അറിഞ്ഞത്.

പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ആതിരയെന്ന് പൊലീസ് പറയുന്നു. ഇവര്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് സംശയിക്കുന്നതായി പട്ടണക്കാട് സിഐ ബിഗ് ന്യൂസിനോടു പറഞ്ഞു. ഇവര്‍ക്ക് കുട്ടികളോട് താത്പര്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഭര്‍ത്താവിന്റെ അമ്മയോട് ദേഷ്യപ്പെട്ട് ചിരവയെടുത്ത് തലയ്ക്കടിച്ച കേസും ഉണ്ടായിരുന്നു.

ആ സമയം ഇവരെ ജയിലിലാക്കിയിരുന്നു. അന്ന് കൈക്കുഞ്ഞിനെയും ജയിലിലേക്ക് കൊണ്ടുപോകാന്‍ ആതിര വാശിപിടിച്ചു. പൊലീസുകാര്‍ അതിനെ എതിര്‍ത്തെങ്കിലും പിടിവാശിയില്‍ ഉറച്ചുനിന്ന് ആദിഷയെയും ജയിലിലേക്ക് കൊണ്ടുപോയി. അങ്ങനെ ആ പിഞ്ചുകുഞ്ഞും ജയിലില്‍ കിടക്കേണ്ടി വന്നു. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ താന്‍ കുഞ്ഞിനെ കൊന്നു എന്നുതന്നെയാണ് ആതിര പൊലീസിനോടു സമ്മതിച്ചിട്ടുള്ളത്. മറ്റു കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ഇന്നു രാവിലെ ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പട്ടണക്കാട് സിഐ അറിയിച്ചു.

കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് സംഭവം കൊലപാതമാണെന്ന് സ്ഥിരീകരിച്ചത്. അമ്മ കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായി രുന്നുവെന്നും സംഭവ ദിവസം കുടുംബ വഴക്ക് ഉണ്ടായെന്നും മുത്തശി മൊഴി നല്‍കി. കുഞ്ഞിനെ ഉപദ്രവിച്ചതിന് അമ്മയ്‌ക്കെതിരെ മുത്തശി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം, പുതിയകാവ് കൊല്ലംവള്ളി കോളനി യിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *