ലക്നൗ: പഠാന്‍കോട്ട് ഭീകരാക്രമണക്കേസ് ഉള്‍പ്പടെ വിവിധ തീവ്രവാദി ആക്രമണക്കേസുകളുടെ അന്വേഷണ സംഘത്തിലെ അംഗമായ എന്‍.ഐ.എ ഉദ്യോഗസ്ഥനെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. എന്‍.ഐ.എ.യില്‍ ഡിവൈ.എസ്.പി ആയ മുഹമ്മദ് തന്‍സീലാണ് ഉത്തര്‍പ്രദേശിലെ ബിജ്്നോറില് വെടിയേറ്റ് മരിച്ചത്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമം കാര്‍ തടഞ്ഞു നിര്‍ത്തി. അകത്തേക്ക് തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ടകളേറ്റ് തന്‍സീര്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായ പരിക്കുകളുണ്ട്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബി.എസ്.എഫ് അംഗമായിരുന്ന തന്സീല് ആറുവര്‍ഷം മുമ്പാണ് എന്‍.ഐ.എ.യില്‍ എത്തിയത്. തന്സീലിന്റെ കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദി ഗ്രൂപ്പുകളുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
