കോഴിക്കോട്: മലയാളത്തിലെ തെറികളെ ചര്‍ച്ചാ വിഷയമാക്കി പുറത്തിറക്കിയ കോളേജ് മാഗസിന്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ കത്തിച്ചു. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലേത് ഉള്‍പ്പടെയുള്ള മലയാളത്തിലെ തെറികളെ ചര്‍ച്ചക്ക് വച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് പുറത്തിറക്കിയ വിശ്വ വിഖ്യാത തെറിയെന്ന മാഗസിനാണ് എ.ബി.വി.പിക്കാര്‍ കത്തിച്ചത്.കേരളത്തെ സാംസ്‌കാരികമായി അപമാനിക്കുന്നതും കോളേജിന്റെ പാരമ്പര്യത്തിന് യോജിക്കാത്തതുമാണ് മാഗസിനെന്ന് സമക്കാര്‍ കുറ്റപ്പെടുത്തി.
മലയാള ഭാഷയിലെ തെറുകളുടെ രാഷ്ട്രീയമാണ് കോളേജ് മാഗസിന് ചര്‍ച്ച ചെയ്യുന്നത്. കീഴാള വിരുദ്ധമായാണ് കേരളത്തിലെ തെറുകള്‍ പ്രചാരം നേടിയിട്ടുള്ളതെന്ന് മാഗസിന്റെ മുഖലേഖനം സമര്‍ത്ഥിക്കുന്നു. തെറി ചര്‍ച്ചാ വിഷയമാക്കി കേരളത്തില്‍ ആദ്യമായാണ് ഒരു കോളേജ് മാഗസിന്‍ പുറത്തിറങ്ങുന്നത്. എ.ബി.വി.പി.പ്രവര്‍ത്തകരുടെ അസഷ്ണുതയാണ് മാഗസിന്‍ കത്തിച്ചതിലൂടെ പുറത്തു വന്നതെന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
